Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Ayyappa Sangam

ആ​ഗോ​ള അ​യ്യ​പ്പസം​ഗ​മം;ക​ണ​ക്കില്‍ ഹൈ​ക്കോ​ട​തി​ക്ക് അ​തൃ​പ്തി

കൊ​​​​ച്ചി: ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പസം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്ക് അ​​​​തൃ​​​​പ്തി. നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ഓ​​​​ഡി​​​​റ്റിം​​​​ഗി​​​​നാ​​​​യി രേ​​​​ഖ​​​​ക​​​​ളൊ​​​​ന്നും ഹാ​​​​ജ​​​​രാ​​​​ക്കി​​​​യി​​​​ല്ലെ​​​​ന്ന് കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഓ​​​​ഡി​​​​റ്റ് ഡി​​​​പ്പാ​​​​ര്‍​ട്ട്‌​​​​മെ​​​​ന്‍റ് കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ തു​​​​ട​​​​ര്‍​ന്നാ​​​​ണ് കോ​​​​ട​​​​തി അ​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ബി​​​​ല്ലു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ ദേ​​​​വ​​​​സ്വം ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍, അ​​​​ക്കൗ​​​​ണ്ട്‌​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍, ചീ​​​​ഫ് എ​​​​ന്‍​ജി​​​​നി​​​​യ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്‌​​​​സി​​​​നെ നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും കൂ​​​​ടു​​​​ത​​​​ല്‍ സ​​​​മ​​​​യം വേ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ബോ​​​​ര്‍​ഡി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്.

എ​​​​ന്നാ​​​​ല്‍, ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ പ​​​​രി​​​​പാ​​​​ടി​​​​ക്കാ​​​​യി മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ സ​​​​മ​​​​യം ന​​​​ല്‍​കി​​​​യി​​​​ട്ടും കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ത്ത​​​​ത് സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ച്ച​​​​ട​​​​ക്ക​​​​മി​​​​ല്ലാ​​​​യ്മ​​​​യാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു. തെ​​​​റ്റാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ളോ വ്യാ​​​​ജ ര​​​​സീ​​​​തു​​​​ക​​​​ളോ ന​​​​ല്‍​കു​​​​ന്ന​​​​ത് ഗൗ​​​​ര​​​​വ​​​​ക​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​മാ​​​​ണ്.

ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ശ​​​​ബ്ദ​​​​ത പാ​​​​ലി​​​​ക്കാ​​​​ന്‍ കോ​​​​ട​​​​തി​​​​ക്കാ​​​​വി​​​​ല്ല. സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഫ​​​​ണ്ട് ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്ത​​​​താ​​​​യി ബോ​​​​ധ്യ​​​​പ്പെ​​​​ട്ടാ​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ൾ‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ കോ​​​​ട​​​​തി​​​​ക്ക് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്. അ​​​​തി​​​​നാ​​​​ല്‍ ബോ​​​​ര്‍​ഡ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട കൂ​​​​ടു​​​​ത​​​​ല്‍ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ല്‍ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ബോ​​​​ര്‍​ഡ് നി​​​​യ​​​​മി​​​​ച്ച സ്വ​​​​ത​​​​ന്ത്ര ഓ​​​​ഡി​​​​റ്റ​​​​റാ​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ശാ​​​​സ്ത​​​​മം​​​​ഗ​​​​ലം എം.​​​​എ​​​​സ്. വി​​​​ജ​​​​യ​​​​ന്‍ ആ​​​​ന്‍​ഡ് അ​​​​സോ​​​​സി​​​​യേ​​​​റ്റ്‌​​​​സി​​​​നെ കേ​​​​സി​​​​ല്‍ എ​​​​ട്ടാം എ​​​​തി​​​​ര്‍​ക​​​​ക്ഷി​​​​യാ​​​​യി കോ​​​​ട​​​​തി ചേ​​​​ര്‍​ത്തു.

Latest News

Corehub Up